മദ്യവില്പനശാലകൾ കൂട്ടുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്തുകളയച്ചു

മേപ്പയ്യൂർ: മദ്യവിൽപന ശാലകളുടെ എണ്ണം വർധിപ്പിച്ച് ജനങ്ങളിൽ മദ്യാസക്തി വളർത്തരുതെന്നാവശ്യപ്പെട്ട് ലഹരി നിർമാർജ്ജന സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ആയിരം കത്തുകളയക്കുന്ന,പ്രതിഷേധ പരിപാടിക്ക് മേപ്പയ്യൂരിൽ തുടക്കമായി. ലഹരി നിർമ്മാർജന സമിതി സംസ്ഥാന സെക്രട്ടറി ഹുസൈൻ കമ്മനയുടെ നേതൃത്വത്തിലായിരുന്നു കത്തയക്കൽ. പഞ്ചായത്ത് തല ഉദ്ഘാടനം
ബ്ലോക്ക് പഞ്ചായത്തംഗം അഷിദ നടുക്കാട്ടിൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി അധ്യക്ഷയായിരുന്നു.
അബ്ദുൾ കരീം കോച്ചേരി, നിഷാദ് പൊന്നങ്കണ്ടി, എ ടി സി അമ്മത്, റിയാസ് മലപ്പാടി, എസ് പി അബ്ദുറഹിമാൻ സംസാരിച്ചു.

Comments
error: Content is protected !!