നീസാമുദ്ധീൻ തിരുവനന്തപുരം ട്രെയിനിൽ മയക്കി കവർച്ച. ആഭരണങ്ങളും ഫോണും നഷ്ടമായി

 

നിസാമുദ്ധീൻ – തിരുവനന്തപുരം ട്രെയിനിൽ യാത്രക്കാരെ മയക്കി കവർച്ച ചെയ്തു.  അമ്മയും മകളും ഉൾപ്പടെ മൂന്ന് പേരാണ് കവർച്ചക്കിരയായത്. ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്തിരുന്ന തിരുവല്ല സ്വദേശിനിയായ വിജയലക്ഷ്മി, മകള്‍ അഞ്ജലി, ആലുവയിലേക്ക് യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശിനി കൗസല്യ എന്നിവരുടെ ആഭരണങ്ങളും സ്വർണ്ണവും നഷ്ടപ്പെട്ടു.

ട്രെയിൻ തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. വിജയലക്ഷ്മിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും നഷ്ടമയാതാണ് പരാതി. കൗസല്യയുടെയും സ്വർണ്ണാഭരണങ്ങൾ നഷ്ടമായി.

കവർച്ചക്ക് പിന്നിൽ സ്ഥിരം കുറ്റവാളിയാണെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. വിജയലക്ഷ്‍മി ഇയാൾ അതേ കോച്ചിൽ യാത്ര ചെയ്തിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

 

Comments
error: Content is protected !!