കരുവന്നൂർ ബാങ്ക് തട്ടിപ്പ്. കുരുക്ക് നേതാക്കൾക്ക് നേരെ

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് വർഷങ്ങൾക്ക് മുമ്പ് തന്നെ നേതൃത്വം അറിഞ്ഞിരുന്നുവെന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ വിശദീകരിക്കാനാവാതെ സി.പി.എം കുരുക്കിൽ . ഇതുസംബന്ധിച്ച പരാതി പാര്‍ട്ടി ഉന്നത നേതൃത്വത്തിന് കൊടുത്തിട്ടും അന്വേഷണംപോലും നടത്തിയില്ലെന്ന് പരാതിപ്പെട്ട സുജേഷ് കണ്ണാട്ടിനെ പകരം പാർട്ടി പുറത്താക്കി.

എസ്.പിക്കും, ഡി വൈ എസ് പിക്കും പരാതി നൽകിയിരുന്നതാണ്. നടപടി ഉണ്ടായില്ല. അഞ്ച് വർഷം മുൻപ് എങ്കിലും ക്രമക്കേട് കണ്ടെത്താൻ ഇതു പ്രകാരം സാഹചര്യം ഉണ്ടായിരുന്നു. പകരം തനിക്ക് വധഭീഷണി ഉൾപ്പെടെ നേരിടേണ്ടി വരികയാണ് ചെയ്തത് എന്ന സുജേഷിൻ്റെ മാധ്യമങ്ങൾക്ക് മുന്നിലെ വെളിപ്പെടുത്തലും അണികളെ ഞെട്ടിക്കയാണ്.

ജൂൺ 14 ന് ബാങ്കിനു മുന്നിൽ സുജേഷ് ഒറ്റയാൾ സമരം നടത്തിയിരുന്നു. പാർട്ടി സ്ഥാനമാനങ്ങളിൽ നിന്നും തരം താഴ്ത്തപ്പെട്ടത് മാത്രമാണ് ഇതിനു ലഭിച്ച ഫലം. പിന്നീട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകി. തുടർന്ന് പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സഹകരണ റജിസ്ട്രാർക്ക് കൈമാറിയതോടെയാണ് കേസ് റജിസ്ത്ര് ചെയ്യപ്പെട്ടത്.

Comments

COMMENTS

error: Content is protected !!