നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ എസ്.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർ അറസ്റ്റിൽ

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ എസ്.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർ അറസ്റ്റിൽ. എസ്.ഐ സാബു, സിപിഒ സജീവ് എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ സാബുവിന്റെ നേതൃത്വത്തിലാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചത്. കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ച് രാജ്കുമാർ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

 

 

Comments

COMMENTS

error: Content is protected !!