നെഹ്റു ട്രോഫി വള്ളംകളി ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്റു ട്രോഫി ജലോത്സവം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ചിത്രീകരണത്തിന് ദൃശ്യമാധ്യമങ്ങള്‍ക്കു വിലക്ക്. ചാമ്പ്യന്‍സ് ട്രോഫി ചിത്രീകരിക്കുന്ന ചാനലിന്റെ സമ്മര്‍ദ്ദമാണെന്നാണ് സൂചന. പുന്നമടക്കായലില്‍ ഇന്ന് രാവിലെ മുതലാണ് മത്സരം. 23 ചുണ്ടന്‍വള്ളങ്ങള്‍ പങ്കെടുക്കും. നെഹ്റു ട്രോഫിക്കൊപ്പം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് കൂടി നാളെ തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാഥിതി ആകും.

 

വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങള്‍ മത്സരിക്കും. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമാകും.

 

ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് നടക്കും. മികച്ച സമയത്തില്‍ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങള്‍ ഫൈനലില്‍ നെഹ്റു ട്രോഫിക്കായി തുഴയെറിയും. നെഹ്റു ട്രോഫിക്കൊപ്പമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) മത്സരങ്ങളും നടക്കുക. ഒമ്പത് ക്ലബുകള്‍ സിബിഎല്ലില്‍ പങ്കെടുക്കും. ആറു ജില്ലകളിലായി 12 മത്സരങ്ങളാണ് സിബിഎല്ലില്‍ ഉള്ളത്.
Comments

COMMENTS

error: Content is protected !!