നേട്ടത്തിന്റെ നെറുകയില്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ 102 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ റെക്കോഡ് നേട്ടം. 2018 – 19 വര്‍ഷത്തില്‍ 29 .28 കോടി രൂപയാണ് അറ്റാദായം നേടിയതെന്ന് കോഴിക്കോട്സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ആന്റ് അഡ്മിനിസ്ടേറ്റര്‍ വി കെ രാധാകൃഷ്ണന്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷം 5000 കോടി നിക്ഷേപവും 4700 കോടി വായ്പാ ബാക്കി നില്‍പ്പുമായി മൊത്തം 9700 കോടി രൂപയുടെ ബിസിനസാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 502 ജീവനക്കാര്‍ ജോലി ചെയ്യുന്ന ബാങ്കിന് നിലവില്‍ 63 ശാഖകളും 28 എ ടി എം സെന്ററുകളുമാണുള്ളത്.
ബാങ്കിന്റെ അംഗീകൃത ഓഹരി മൂലധനം 122. 08 കോടി രൂപയാണ് . ഇതില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.03 കോടിയുടെ വര്‍ദ്ധനവുണ്ടായി. ബാങ്കിന്റെ മൂലധന അടിത്തറ 10 .31 ശതമാനമാണ്. ഇത് റിസര്‍വ് ബാങ്ക് നിഷ്‌ക്കര്‍ഷിച്ചതിനേക്കാള്‍ 1. 31 ശതമാനം കൂടുതലാണ്. സാമ്പത്തിക വര്‍ഷം കുടിശ്ശിക നിവാരണ പദ്ധതികളിലൂടെയും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികളിലൂടെയും പ്രയാസപ്പെടുന്ന വായ്പക്കാര്‍ക്ക് പന്ത്രണ്ട് കോടി മൂന്ന് ലക്ഷത്തി നാല്‍ പത്തി മൂവായിരത്തി അഞ്ഞൂറ്റി ഒന്ന് രൂപ പലിശ ഇളവാണ് ബാങ്ക് നല്‍കിയത്, ഇടപാടുകാര്‍ക്ക് ഒട്ടേറെ സൗജന്യ സേവനങ്ങളും ബാങ്ക് നല്‍കി വരുന്നുണ്ട് കെഡിസി ബാങ്ക് എടിഎം കാര്‍ഡ് ഉപയോഗിച്ച് എല്ലാ ബാങ്കുകളുടെയും എടിഎം സെന്ററുകളില്‍ സൗജന്യമായി യഥേഷ്ടം ഇടപാടു നടത്താന്‍ കഴിയും. എത്ര തവണ എ ടി എം ഇടപാട് നടത്തിയാലും ചാര്‍ജ് ഈടാക്കുന്നില്ല. ആര്‍ ടി ജി എസ് എന്‍ ഇ എഫ് ടിസേവനങ്ങള്‍ സൗജന്യമായാണ് നല്‍കി വരുന്നത്. നാഷനല്‍ ക്ലിയറിങ്ങ് ഹൗസില്‍ അംഗമായ ബാങ്ക് നല്‍കുന്ന സി ടി എസ് ചെക്കുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നില്ല.
പ്രളയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നിപ ഭീഷണി ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ബാങ്ക് ബിസിനസ് വളര്‍ച്ച കൈവരിച്ചത്. നിര്‍ദിഷ്ട കേരള ബാങ്കിലേക്ക് ശക്തമായ സാമ്പത്തിക അടിത്തറയോടു കൂടിയാണ് കെഡിസി ബാങ്ക് ലയിക്കാനൊരുങ്ങുന്നത്, ബാങ്കും നോര്‍ക്കയും സംയുക്തമായി ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയാണ് പ്രവാസി മിത്ര. പദ്ധതിയുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 13 ന് കല്ലായ്റോഡ് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ ബാങ്ക് ശില്പ സംഘടിപ്പിച്ചിട്ടുണ്ട് .ബാങ്കില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ നിക്ഷേപ പദ്ധതി യാ ണ് എന്‍ആര്‍ഇ ,എന്‍ ആര്‍ ഒ നിക്ഷേപ പദ്ധതിയാണ്. കോഴിക്കോട് ജില്ല സഹകരണ ബാങ്കാണ് കോഴിക്കോട് ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും കേന്ദ്ര ബാങ്കായി പ്രവര്‍ത്തിച്ചു വരുന്നത് ജില്ലയിലെ നഗര റോഡുകളുടെയും സംസ്ഥാന ഹൈവേകളുടെയും വികസനത്തിനാവശ്യമായ ഫണ്ട് ജില്ലാ ബാങ്കും അംഗ സംഘങ്ങളും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യത്തിലൂടെ സ്വരൂപിച്ചത് സഹകരണ വികസന മാതൃകയായി ശ്രദ്ധ നേടിയിട്ടുണ്ട് .
നബാര്‍ഡും ജില്ലാ സഹകരണ ബാങ്കും ചേര്‍ന്നുള്ള പാക് സ് ഡെവലപ്മെന്റ് സെല്‍ ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കി വരുന്നു. പാക്സ് സെല്ലിന്റെ പ്രവര്‍ത്തനത്തിലൂടെ ജില്ലയിലെ മുഴുവന്‍ സര്‍വീസ് സഹകരണ ബാങ്കുകളും പ്രവര്‍ത്തന ലാഭത്തിലാണെന്നതും വലിയ നേട്ടമാണ് 2016 .17 20.17 – 18 സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രവര്‍ത്തന മികവിന് സംസ്ഥാന സഹകരണ വകുപ്പ് നല്‍കിയ അവാര്‍ഡില്‍ ഒന്നാം സ്ഥാനം ജില്ലാ സഹകരണ ബാങ്കിന് ലഭിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോട് ജില്ല സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ കെ.പി അജയകുമാര്‍ ,ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മാരായഎന്‍ നവനീത് കുമാര്‍ ,കൃഷ്ണന്‍ കെ ജോയിന്റ് ഡയറക്ടര്‍ ഗ്ലാഡി ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു.