ന്യൂമീഡിയ ആന്റ്  ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിന് (ഈവനിംഗ് ബാച്ച് )അപേക്ഷിക്കാം.

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ന്യൂമീഡിയ ആന്റ്  ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ  കോഴ്‌സ്  (ഈവനിംഗ് ബാച്ച് ) ആരംഭിക്കുന്നു. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി.  കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഓരോന്നിലും 25 പേര്‍ക്കാണ് പ്രവേശനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രയോജനപ്രദമാക്കും വിധം വൈകീട്ട് 6  മുതല്‍ 8 വരെയാണ് ക്‌ളാസ് സമയം. കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍  നടത്തുന്ന സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്.  ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത.

ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  പ്രായപരിധി ഇല്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ ഈ കോഴ്‌സിന്റെ പ്രായോഗിക പരിശീലനം നല്‍കും.അപേക്ഷ ഫോറം അക്കാദമി വെബ്‌സൈറ്റില്‍ (www.keralamediaacademy.org ) നിന്നു ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന മെയില്‍ ഐഡിയിലോ അയക്കണം.  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വെയ്ക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 26.  കൂടുതല്‍ വിവരങ്ങള്‍ക്ക് :  0484 2422275, 2422068,0471 2726275.

Comments

COMMENTS

error: Content is protected !!