നൻമ ചാരിറ്റബിൾ ട്രസ്റ്റിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി കുറ്റ്യാടിക്കാരുടെ കൂട്ടായ്മയായ ഫൗറ ഫൗണ്ടേഷൻ
കുറ്റ്യാടിക്കാരായ സ്വമനസ്സുകളുടെ കൂട്ടായ്മയായ ഫൗറ ഫൗണ്ടേഷൻ കുറ്റ്യാടിയിലെ ശ്രദ്ധേയമായ ജീവകാരുണ്യ സംഘടനയായ നൻമ ചാരിറ്റബിൾ ട്രസ്റ്റിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. ബി പാപ്പ് മെഷീൻ, വാക്കർ ,കട്ടിൽ, വാക്കർ, ഓക്സിജൻ സിലിണ്ടർ, വീൽ ചെയർ ഉൾപ്പെടെ രണ്ടര ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് കൈമാറിയത്.
നൻമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഫൗറ ഫൗണ്ടേഷൻ പ്രതിനിധി പി സി മുഹമ്മദലിയിൽ നിന്നും കുറ്റ്യാടിയുടെ ജനകീയ ഡോക്ടർ സച്ചിത്ത് ഏറ്റുവാങ്ങി. ചടങ്ങിൽ നൻമ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി കെ നവാസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എ സി അബ്ദുൽ മജീദ്, പ്രഫ.വി.കുഞ്ഞബ്ദുല്ല, സി എം നൗഫൽ, ഹാഷിം നമ്പാട്ടിൽ, ഒ വി ലത്തീഫ്, സി എച്ച് ഷരീഫ്, സൽമാൻ മാസ്റ്റർ, സി വി മൊയതു മാസ്റ്റർ സി കെ ഖാസിം മാസ്റ്റർ, എ കെ സലാം, പി കെ ഹമീദ്, ജമാൽ പാറക്കൽ, മുസ്തഫ വാഴാട്ട്, കിണറ്റും കണ്ടി അമ്മദ്, മേനിക്കണ്ടി അബ്ദുല്ല മാസ്റ്റർ, സി കെ ഹമീദ്, വി പി ആരിഫ്, അൻവർ എം ആർ എഫ്, കെ യൂനുസ്, അഷ്റഫ് മുല്ല, ട്രസ്റ്റ് മെമ്പർമാർ, സഹയാത്രികർ എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ഉബൈദ് വാഴയിൽ സ്വാഗതവും, കോ ഓഡിനേറ്റർ ജമാൽ കണ്ണോത്ത് നന്ദിയും പറഞ്ഞു.