പങ്കാളിത്ത പെൻഷൻ പിൻവലിക്കണം ; കെ.എസ്.ടി.സി.
അധ്യാപകർക്കും, ജീവനകാർക്കും ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും ,സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്നും കേരള സ്‌റ്റേറ്റ് ടീച്ചേഴ്സ് സെൻറർ കോഴിക്കോട് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുമെന്ന വാക്ക് പാലിക്കണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
സമാപന സമ്മേളനം എൽ.ജെ.ഡി സംസ്ഥാന സിക്രട്ടറി എൻ.കെ. വൽസൻ ഉൽഘാടനം ചെയ്തു കെ. എസ്. ടി. സി. ജില്ലാ പ്രസിഡണ്ട് പി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സർവ്വ ശ്രീ ഭാസ്ക്കരൻ കൊഴക്കല്ലൂർ, കെ.രാജൻ, വിനോദ് ചെറിയത്ത്, ശ്രീജ ടീച്ചർ, ജയലാൽ, അവിനാഷ്, ബി.ടി.സുധീഷ് കുമാർ, പി.കിരൺജിത്ത്, എൻ.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് പി.കൃഷ്ണകുമാർ ,സീനിയർ വൈസ് പ്രസിഡണ്ട് ബി.ടി .സുധീഷ് കുമാർ, വൈസ് പ്രസിഡണ്ടുമാർ അവിനാഷ്, പി.സി. നിഷാകുമാരി, സർജാസ്, ഷാജി കാക്കൂർ, ഇ.സുരേന്ദ്രൻ . സിക്രട്ടറിമാർ വി.പി.രാജേഷ്, രാജേഷ് കെ, സുഭാഷ് സമത, കെ.പി.വിനോദ് ,ടി.കെ.മനോജ്, നിഷാദ് പൊന്ന കണ്ടി, പി.സി.അബ്ദുൾ റഹിം. ട്രഷറർ എൻ.ഉദയകുമാർ എന്നിവരെ തിരഞ്ഞെടുത്തു. കെ.കെ. ശ്രീജിത്ത് വരണാധികാരിയായിരുന്നു. സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി.