റേഷൻ കാർഡ് ശരിക്കും സ്മാർട്ട് കാർഡ് ആവുന്നു. തെറ്റു തിരുത്താനും അവസരം

നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലായി മാറും. എ.ടി.എം കാർഡ് പോലെ ഇത് ഉപയോഗിക്കാം. കാർഡ് മാറ്റാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഈ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡിന്റെ ഡാറ്റാബേസ് കൃത്യമാക്കുന്നതിനും നടപടി തുടങ്ങി.

റേഷന്‍ കാര്‍ഡില്‍ പേര്, വയസ്സ്, ലിംഗം, വരുമാനം, വിലാസം മുതലായവ തിരുത്തുന്നതിനും മരണപ്പെട്ടവരെ കുറവ് ചെയ്യുന്നതിനും ഈ അവസരം ഉപോയിഗിക്കാം. അതത് താലൂക്ക് സ്പ്ലൈ റേഷനിംഗ് ഓഫീസുകളില്‍ സെപ്റ്റംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. ഓൺലൈനായി രേഖകൾ സഹിതം അപേക്ഷിക്കാമെന്ന്  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

Comments

COMMENTS

error: Content is protected !!