പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറുവാങ്ങാട് ഐ ടി ഐ യിൽ 2020-22 അധ്യയന വർഷം ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് പാസ്സ് ആയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറുവാങ്ങാട് ഐ ടി ഐ യിൽ 2020-22 അധ്യയന വർഷം ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് പാസ്സ് ആയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി.
മികച്ച വിദ്യാർത്തിയായി പ്ലമ്പർ ട്രെഡിലെ ആദർശ് ആർ എം pഅർഹനായി. 97% ആണ് ഈ വർഷത്തെ വിജയ ശതമാനം.വാർഡ് കൗൺസിലർ ശ്രീമതി സുധ സി അധ്യക്ഷത വഹിച്ച ചടങ്ങിനു ഐ ടി ഐ പ്രിൻസിപ്പാൾ ശ്രി മുജീബ് പി എം സ്വാഗതം പറഞ്ഞു.കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിജില പി കെ ഉത്ഘാടനവും ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി.
ഉത്തരമേഖല ട്രെയിനിങ് ഇൻസ്‌പെക്ടർ ശ്രീ ബാബുരാജൻ എ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങിൽ മികച്ച വിജയം സമ്മാനിച്ച അധ്യാപകരെ അനുമോദിച്ചു.പി ടി എ പ്രസിഡന്റ് ശ്രി ഷിബു, ശ്രീജിത, ഇൻസ്‌ട്രക്ടർമാരായ ലിജിന, അനു തങ്കച്ചൻ എന്നിവർ ആശംസ പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ശ്രീ രാജൻ മാഷ് നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ കലാ പരിപാടികളും നടന്നു.