പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി, പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. കൊയിലാണ്ടി ഇ എം എസ് ടൗൺഹാളിലായിരുന്നു പരിപാടി.
നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അദ്ധ്യക്ഷനായിരുന്നു.
പദ്ധതി വിശദീകരണം പട്ടികജാതി വികസന ഓഫീറയായ എൻ ഇ വിചിത്ര നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു സ്വാഗതവും വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ ടി സുമേഷ് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!