DISTRICT NEWS

പട്ടികവർഗ്ഗ പ്രൊമോട്ടർ/ ഹെൽത്ത് പ്രൊമോട്ടർമാരായി താൽക്കാലികമായി നിയമനം

ജില്ലയിലെ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിനു കീഴിലുള്ള കോടഞ്ചേരി, നന്മണ്ട, കട്ടിപ്പാറ പഞ്ചായത്തുകളിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ഐ.എം.സി.എച്ച് ലുമുള്ള ഒഴിവുകളിലേക്ക് പട്ടികവർഗ്ഗ പ്രൊമോട്ടർ/ ഹെൽത്ത് പ്രൊമോട്ടർമാരായി താൽക്കാലികമായി നിയമിക്കപ്പെടുന്നതിന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവർ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ്ഗക്കാർക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവരും 10-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവർഗ്ഗ യുവതീ യുവാക്കളെയാണ് നിയമിക്കുക. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങൾക്ക് 8-ാം ക്ലാസ് യോഗ്യത മതിയാകും. പ്രായപരിധി 20 നും 40നും മധ്യേ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ടി.എ ഉൾപ്പെടെ 13500/ രൂപ ഓണറേറിയത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ജൂലൈ 11 ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952376364

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button