പ്രതിഷേധം വകവെയ്ക്കാതെ ആനപ്പാറ ക്വാറിയില്‍ സ്‌ഫോടനം നടത്തി ക്വാറി അധികൃതര്‍: ക്വാറിയിലേക്ക് കയറി സ്ത്രീകളടക്കമുള്ള പ്രക്ഷോഭകര്‍

 

കീഴരിയൂർ: ആനപ്പാറ ക്വാറിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി. മണി വിളിച്ചുചേര്‍ത്ത യോഗം പരാജയപ്പെട്ടതിനു പിന്നാലെ ഇന്നലെ ക്വാറി പ്രവര്‍ത്തനം ആരംഭിച്ചത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ വഴിവെച്ചു. രാവിലെ മുതല്‍ ക്വാറിയില്‍ വെടിമരുന്ന് ഉപയോഗിച്ച് പാറ പൊട്ടിക്കാനുള്ള പണികള്‍ തുടങ്ങിയിരുന്നു. സ്‌ഫോടനം നടത്തുകയാണെങ്കില്‍, എന്തുവിലകൊടുത്തും തടയുമെന്നു പറഞ്ഞ് പ്രായമായ സ്ത്രീകളടക്കമുള്ള, പ്രതിഷേധകര്‍ പുറത്ത് തമ്പടിക്കുകയും ചെയ്തിരുന്നു. പതിനൊന്നരയോടെ ക്വാറിയില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതോടെ സ്ത്രീകളകടക്കമുള്ള പ്രതിഷേധക്കാര്‍ ക്വാറിയ്ക്കുള്ളിലേക്ക് കയറിയത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. കൊയിലാണ്ടി എസ്.ഐ.എസ്.കെ.സജീഷിൻ്റെ
നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടത്തിയ ഇടപടലിനെ തുടർന്നാണ് സംഘർഷം ഒഴിവായത്.? വിദഗ്ധ സമിതി പരിശോധന നടത്തിയ ശേഷമെ ഇനി സ്ഫോടനം നടത്തുള്ളൂ എന്ന പൊലീസ് നൽകിയിട്ടുണ്ടെന്ന്‌ സമര സമിതി ഭാരവാഹികൾ പറഞ്ഞു.
ക്വാറിയ്‌ക്കെതിരെ ഒരു മാസത്തോളമായി പ്രദേശവാസികള്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞദിവസം തഹസില്‍ദാര്‍ യോഗം വിളിച്ചുചേര്‍ത്തത്. ക്വാറിയില്‍ ബ്ലാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളുമായി കുറച്ചുദിവസം കൂടി മുന്നോട്ടു പോകട്ടെയെന്ന നിലപാട് തഹസീല്‍ദാര്‍ അടക്കമുള്ളവര്‍ സ്വീകരിച്ചതോടെ, യോഗത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുപ്പതുവര്‍ഷത്തോളമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. സമീപത്തെ പല വീടുകള്‍ക്കും, ക്വാറിയിലെ സ്ഫോടനം കാരണം വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ക്വാറി ലീസിന് കൊടുക്കാന്‍ തുടങ്ങിയതോടെ ഉഗ്ര സ്ഫോടനവും മറ്റും നടത്തുകയും അത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമര രംഗത്തുവന്നത്.

 

ഏതാണ്ട് ഒമ്പതുമാസം മുമ്പ് വീടുകളില്‍ വിള്ളലുവരുന്നതും ചോര്‍ച്ചവരുന്നതും മറ്റും നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസുള്‍പ്പെടെ ഇടപെട്ട് ക്രഷര്‍ ഉടമകളുമായി കൊയിലാണ്ടിയിൽ ചര്‍ച്ച നടത്തിയിരുന്നു. വിള്ളലുകള്‍ വന്ന വീടുകള്‍, പരിശോധിച്ച് നടപടിയെടുത്തതിനുശേഷമേ ക്വാറി പ്രവര്‍ത്തനം പുനരാംരഭിക്കൂവെന്ന് അന്ന് ഉടമകള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ക്വാറി ലീസിനെടുത്ത മാനേജ്മെന്റ് ഇതിനൊന്നും തയ്യാറാവാതെ ബ്ലാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോയി. ഒന്നുരണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടുകളില്‍ കേടുപാടുകള്‍ കൂടി വരികയും ചെയ്തതോടെയാണ് നാട്ടുകാര്‍ വീണ്ടും സമരവുമായി മുന്നോട്ട് വന്നത്.
വേനല്‍ക്കാലത്തും? സുലഭമായി വെള്ളം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്തെ കിണറുകളെല്ലാം ഇന്ന് വറ്റുന്ന സ്ഥിതി വിശേഷമാണ്. സംഘടനകള്‍ ഇടപെട്ട് പുറമേ നിന്ന് വെള്ളം എത്തിക്കുന്ന സ്ഥിതിവരെയെത്തിയെന്നും സമരത്തിൽ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവർ പറഞ്ഞു.. ഈ സാഹചര്യത്തില്‍ ക്വാറിയില്‍ സ്ഫോടനം നടത്തുന്നത് പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

കീഴരിയൂർ ആനപ്പാറ ക്വാറിയിൽ സ്ഫോടനം നടത്തിയതിനെ തുടർന്ന് സമരസമതി പ്രവർത്തകർ ക്വാറിയിലേക്ക് ഇരച്ചു കയറിയപ്പോൾ എത്തിയ കൊയിലാണ്ടി എസ് ഐ എസ്.കെ.സജീഷ് സമരസമിതി പ്രവർത്തകരെ അനുനയിപ്പിച്ച് സംഘർഷമില്ലാതാക്കുന്നു

പ്രതിഷേധം വകവെയ്ക്കാതെ ആനപ്പാറ ക്വാറിയില്‍ സ്‌ഫോടനം നടത്തി ക്വാറി അധികൃതര്‍: ക്വാറിയിലേക്ക് കയറി സ്ത്രീകളടക്കമുള്ള പ്രക്ഷോഭകര്‍,

കീഴരിയൂർ: ആനപ്പാറ ക്വാറിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി. മണി വിളിച്ചുചേര്‍ത്ത യോഗം, പരാജയപ്പെട്ടതിനു പിന്നാലെ ഇന്നലെ ക്വാറി പ്രവര്‍ത്തനം ആരംഭിച്ചത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ വഴിവെച്ചു. രാവിലെ മുതല്‍ ക്വാറിയില്‍ വെടിമരുന്ന് ഉപയോഗിച്ച് പാറ പൊട്ടിക്കാനുള്ള പണികള്‍ തുടങ്ങിയിരുന്നു. സ്‌ഫോടനം നടത്തുകയാണെങ്കില്‍ എന്തുവിലകൊടുത്തും തടയുമെന്നു പറഞ്ഞ് പ്രായമായ, സ്ത്രീകളടക്കമുള്ള പ്രതിഷേധകര്‍ പുറത്ത് തമ്പടിക്കുകയും ചെയ്തിരുന്നു. പതിനൊന്നരയോടെ ക്വാറിയില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതോടെ സ്ത്രീകളകടക്കമുള്ള, പ്രതിഷേധക്കാര്‍ ക്വാറിയ്ക്കുള്ളിലേക്ക് കയറിയത് സംഘര്‍ഷാന്തരീക്ഷം, സൃഷ്ടിച്ചു. കൊയിലാണ്ടി എസ്.ഐ.എസ്.കെ.സജീഷിൻ്റെ
നേതൃത്വത്തിലുള്ള പൊലീസ് സംഘം, സ്ഥലത്തെത്തി നടത്തിയ ഇടപടലിനെ തുടർന്നാണ് സംഘർഷം ഒഴിവായത്. വിദഗ്ധ സമിതി പരിശോധന നടത്തിയ ശേഷമെ ഇനി സ്ഫോടനം നടത്തുള്ളൂ എന്ന പൊലീസ് നൽകിയിട്ടുണ്ടെന്ന്‌ സമര സമിതി ഭാരവാഹികൾ പറഞ്ഞു.
ക്വാറിയ്‌ക്കെതിരെ ഒരു മാസത്തോളമായി പ്രദേശവാസികള്‍ സമരം തുടരുന്ന? സാഹചര്യത്തിലാണ് കഴിഞ്ഞദിവസം തഹസില്‍ദാര്‍ യോഗം വിളിച്ചുചേര്‍ത്തത്. ക്വാറിയില്‍ ബ്ലാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളുമായി കുറച്ചുദിവസം കൂടി മുന്നോട്ടു പോകട്ടെയെന്ന നിലപാട് തഹസീല്‍ദാര്‍ അടക്കമുള്ളവര്‍ സ്വീകരിച്ചതോടെ യോഗത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുപ്പതുവര്‍ഷത്തോളമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. സമീപത്തെ പല വീടുകള്‍ക്കും ക്വാറിയിലെ സ്ഫോടനം, കാരണം വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ക്വാറി ലീസിന് കൊടുക്കാന്‍, തുടങ്ങിയതോടെ ഉഗ്ര സ്ഫോടനവും മറ്റും നടത്തുകയും അത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമര രംഗത്തുവന്നത്.,
ഏതാണ്ട് ഒമ്പതുമാസം മുമ്പ് വീടുകളില്‍ വിള്ളലുവരുന്നതും, ചോര്‍ച്ചവരുന്നതും മറ്റും നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസുള്‍പ്പെടെ ഇടപെട്ട് ക്രഷര്‍ ഉടമകളുമായി കൊയിലാണ്ടിയിൽ ചര്‍ച്ച നടത്തിയിരുന്നു. വിള്ളലുകള്‍ വന്ന വീടുകള്‍ പരിശോധിച്ച് നടപടിയെടുത്തതിനുശേഷമേ ക്വാറി പ്രവര്‍ത്തനം പുനരാംരഭിക്കൂവെന്ന് അന്ന് ഉടമകള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ക്വാറി ലീസിനെടുത്ത മാനേജ്മെന്റ് ഇതിനൊന്നും തയ്യാറാവാതെ ബ്ലാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോയി. ഒന്നുരണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടുകളില്‍ കേടുപാടുകള്‍ കൂടി വരികയും ചെയ്തതോടെയാണ് നാട്ടുകാര്‍ വീണ്ടും സമരവുമായി മുന്നോട്ട് വന്നത്.
വേനല്‍ക്കാലത്തും സുലഭമായി വെള്ളം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്തെ കിണറുകളെല്ലാം ഇന്ന് വറ്റുന്ന സ്ഥിതി വിശേഷമാണ്. സംഘടനകള്‍ ഇടപെട്ട് പുറമേ നിന്ന് വെള്ളം എത്തിക്കുന്ന സ്ഥിതിവരെയെത്തിയെന്നും സമരത്തിൽ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവർ പറഞ്ഞു.. ഈ സാഹചര്യത്തില്‍ ക്വാറിയില്‍ സ്ഫോടനം നടത്തുന്നത് പൂര്‍ണമായും നിര്‍ത്തിവെക്കണമെ,ന്നാണ് സമരസമിതിയുടെ ആവശ്യം.

,
കീഴരിയൂർ ആനപ്പാറ ക്വാറിയിൽ സ്ഫോടനം നടത്തിയതിനെ തുടർന്ന് സമരസമതി പ്രവർത്തകർ ക്വാറിയിലേക്ക് ഇരച്ചു കയറിയപ്പോൾ എത്തിയ കൊയിലാണ്ടി എസ് ഐ എസ്.കെ.സജീഷ് , സമരസമിതി പ്രവർത്തകരെ അനുനയിപ്പിച്ച് സംഘർഷമില്ലാതാക്കുന്നു .

Comments

COMMENTS

error: Content is protected !!