പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി

പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട് ഈ സമ്മേളനത്തിന്.

സമ്മേളനത്തില്‍ സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ സഭ നിയന്ത്രിക്കേണ്ട ചെയര്‍മാന്മാരുടെ പാനല്‍ പ്രഖ്യാപിച്ചു. പാനലില്‍ മുഴുവന്‍ സ്ത്രീകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. താത്കാലിക സ്പീക്കര്‍മാരുടെ പാനലില്‍ മൂന്ന് വനിതാ അംഗങ്ങളാണ് ഉള്ളത്. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്.

സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിർദ്ദേശിക്കുകയായിരുന്നു. 

നിയമനിര്‍മാണത്തിന് മാത്രമായി ചേരുന്ന സഭ 9 ദിവസത്തേയ്ക്കാണ് സമ്മേളിക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ സഭയില്‍ അവതരിപ്പിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 8 ബില്ലുകള്‍ സഭ പരിഗണിക്കും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്ല് ആദ്യ രണ്ടു ദിവസങ്ങളില്‍ ഇല്ല. കാര്യോപദേശക സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഗവര്‍ണര്‍ വിഷയത്തിലെ ബില്‍ സഭയില്‍ അവതരിപ്പിക്കുക.

Comments

COMMENTS

error: Content is protected !!