CRIME
പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു അഞ്ചു വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും
പേരാമ്പ്ര : പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു അഞ്ചു വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും. പേരാമ്പ്ര, ഏരവട്ടൂർ , കിഴക്കയിൽ വീട്ടിൽ കുഞ്ഞികൃഷ്ണൻ എന്ന മണി (60) ക്കു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ബാലികക്കു നൽകാനും വിധിന്യായത്തിൽ പറയുന്നു..
2020 ൽ ആണ് കേസ് ആസ്പദമായ സംഭവം, പ്രതിയുടെ പെട്ടി കടയിൽ കൂട്ടുകാരുടെ കൂടെ സാധനം പോയ ബാലികയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു, വീട്ടിൽ എത്തിയ ബാലിക വിവരം അമ്മയോട് പറയുക ആയിരുന്നു.
പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ്ബ് ഇൻസ്‌പെക്ടർ പി കെ റൗഫ് ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.
Comments