DISTRICT NEWS
പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു മുപ്പതു വർഷം കഠിന തടവും, രണ്ടു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും
പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു മുപ്പതു വർഷം കഠിന തടവും, രണ്ടു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും വാണിമേൽ,പുതുക്കുടി,നെടുംമ്പറമ്പ് , പാറോള്ളതിൽ വീട്ടിൽ
ശശി എന്ന സജീവൻ (41) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2019 ൽ ആണ് കേസ് ആസ്പദമായ സംഭവം, പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയ ബാലികയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു, ബാലിക പിന്നിട് സ്‌കൂൾ ടീച്ചറോട് പീഡന വിവരം പറയുക ആയിരുന്നു.
വളയം പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൾ ഇൻസ്‌പെക്ടർ A V JOHN ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.
Comments