ഗുരുസ്മരണയിൽ ചേലിയ കഥകളി വിദ്യാലയം


കൊയിലാണ്ടി:  ചേലിയ കഥകളിവിദ്യാലയം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ഓർമ്മകൾ പുതുക്കി. കഥകളി പഠനത്തിനായി ജന്മനാട്ടില്‍ ഗുരു സ്ഥാപിച്ച വിദ്യാലയത്തില്‍ ‘ഗുരു സ്മൃതി ‘ ഒരുക്കി. സാംസ്‌കാരിക പ്രവര്‍ത്തകരും, ശിഷ്യരും , ആരാധകരും, പങ്കു ചേർന്നു. ഗുരുവിന്റെ ഛായാപടത്തിനു മുന്നില്‍ കലാമണ്ഡലം റിട്ട.പ്രിന്‍സിപ്പല്‍ ബാലസുബ്രഹ്മണ്യന്‍ കളിവിളക്കിനു തിരി തെളിയിച്ചു

ഗുരുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിനു പ്രിയപ്പെട്ട കഥകളി പദങ്ങള്‍ കലാനിലയം ഹരിയും ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി യു കെ രാഘവന്‍ മാസ്റ്റര്‍ രചിച്ച കവിത സംഗീതാദ്ധ്യാപികയായ ദിവ്യ കിരണും ആലപിച്ചു .

കലാ ഗവേഷകനായ കെ.കെ. മാരാര്‍, ചരിത്രകാരന്‍ ഡോ. എം.ആര്‍ രാഘവവാരിയര്‍, ഗുരുവിന്റെ സതീര്‍ഥ്യനായ ശിവദാസ് ചേമഞ്ചേരി, യു.കെ. രാഘവന്‍, ഡോ. എന്‍.വി. സദാനന്ദന്‍, അഞ്ജലി സാരംഗി എന്നിവര്‍ അനുസ്മരണ ഭാഷണം നടത്തി. കഥകളി വിദ്യാലയം പ്രസിഡണ്ട് വിജയരാഘവന്‍ ചേലിയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശോഭ് ജി സ്വാഗതവും, പി ടി എ പ്രസിഡണ്ട് മനോജ് ഇഗ്‌ളു നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!