ANNOUNCEMENTS
പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍: 30 നകം പ്രൊഫോര്‍മ സമര്‍പ്പിക്കണം
പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയുടെ കംപ്യൂട്ടര്‍വത്ക്കരണത്തിന്റെ ഭാഗമായി പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെയും പദ്ധതിയില്‍ അംഗത്വമുള്ളവരുടെയും വിവരശേഖരണം നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി നിലവില്‍ പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവരും പെന്‍ഷന്‍ പദ്ധതിയില്‍ അംശദായം അടച്ചു വരുന്നവരും വിശദ വിവരങ്ങള്‍ അടങ്ങിയ പ്രൊഫോര്‍മയും പാസ് ബുക്കിന്റെ പകര്‍പ്പും നല്‍കണം. പ്രൊഫോര്‍മ നല്‍കാന്‍ ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും നവംബര്‍ 30 നകം ഐ-പി.ആര്‍.ഡി കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ എത്തിക്കണം. അംശദായം അടച്ചു വരുന്നവര്‍ പെന്‍ഷന്‍ പാസ്ബുക്കിന്റെയും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ട്രഷറി പാസ്ബുക്കിന്റെയുംപകര്‍പ്പാണ് പ്രൊഫോര്‍മയോടൊപ്പം സമര്‍പ്പിക്കേണ്ടത്.
Comments