പനങ്ങാട്, കൂരാച്ചുണ്ട്, അവിടനല്ലൂര്‍ വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം ഉയരും
കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ പനങ്ങാട്, കൂരാച്ചുണ്ട്, അവിടനല്ലൂര്‍ വില്ലേജ് ഓഫീസുകളുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. മൂന്ന് വില്ലേജ് ഓഫീസുകളിലും ശിലാഫലകം അനാച്ഛാദനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ നിര്‍വഹിച്ചു.
പനങ്ങാട് വില്ലജ് ഓഫീസ് പരിസരത്ത് നടന്ന പ്രാദേശിക ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വി ഖദീജക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം റംല മടവള്ളിക്കുന്ന്, പഞ്ചായത്ത് അംഗം കെ. വി മൊയ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂരാച്ചുണ്ട് വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, കൊയിലാണ്ടി താഹസില്‍ദാര്‍ നന്ദകുമാരന്‍, പഞ്ചായത്തംഗങ്ങളായ വില്‍സണ്‍ പാത്തിചാലില്‍, ഒ.കെ അമ്മദ്, ആന്‍സമ്മ, വില്ലജ് ഓഫീസര്‍ ഗിരീഷ് കുമാര്‍ ടി.പി തുടങ്ങിയവര്‍ പങ്കെടുത്തു.
അവിടനല്ലൂര്‍ വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച് സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ ഫെബിന്‍ ലാല്‍, രഘുത്തമന്‍, ബുഷറ മുച്ചൂട്ടില്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.