ഉംറ കഴിഞ്ഞു മടങ്ങവേ കോഴിക്കോട് സ്വദേശി ജിദ്ദ വിമാനത്താവളത്തില്‍ മരിച്ചു

ജിദ്ദ: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങവേ കോഴിക്കോട് സ്വദേശി ജിദ്ദ വിമാനത്താവളത്തില്‍ മരിച്ചു. വടകര മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസര്‍ (57) ആണ് മരിച്ചത്. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ഭാര്യ നൂര്‍ജഹാനുമൊത്ത് ഉംറക്കെത്തിയതായിരുന്നു. ഭാര്യ സംഘത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

ജിദ്ദ കിംങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ജിദ്ദയില്‍ തന്നെ ഖബറടക്കും. മരണാന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Comments

COMMENTS

error: Content is protected !!