ANNOUNCEMENTSMAIN HEADLINES
പനി വന്നാൽ സികയും കോവിഡും പരിശോധിച്ചറിയണമെന്ന് കേന്ദ്ര സംഘം
എല്ലാ പനിബാധിതരിലും സിക പരിശോധന വേണമെന്ന് കേന്ദ്രസംഘം സംസ്ഥാനആരോഗ്യ വകുപ്പിന് നിർദേശം നൽകി. പനി ബാധിച്ച് ആശുപത്രിയിലെത്തുമ്പോൾ കോവിഡ് പരിശോധനമാത്രം നടത്തി ചികിത്സിക്കരുത്. സിക വൈറസ് ലക്ഷണങ്ങൾ കൂടി പരിശോധിക്കണം. ആവശ്യമെങ്കിൽ ലാബ് പരിശോധന വേഗത്തിൽ നടത്തണമെന്നും സംഘം നിർദേശം നൽകി.
സംസ്ഥാനത്തെ സിക സാന്നിധ്യത്തെക്കുറിച്ച് പഠിക്കാനും തലസ്ഥാന ജില്ലയിലുൾപ്പെടെ കേരളം സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികൾ വിലയിരുത്താനുമെത്തിയ പൊതുജനാരോഗ്യ വിഭാഗം റീജ്യണൽ ഡയറക്ടർ ഡോ. രുചി ജെയിന്റെ നേതൃത്വത്തിലെ അഞ്ചംഗ കേന്ദ്രസംഘം ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി ആർ രാജുവുമായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ എസ് ഷിനുവുമായും ചർച്ച നടത്തി.
Comments