ബിജെപി സംസ്ഥാന സമിതി അംഗവും;ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ബിജെപി സംസ്ഥാന സമിതി അംഗവും, ജന്മഭൂമി മുന്‍ എഡിറ്ററുമായ ഹരി എസ് കര്‍ത്തയെ നിയമിക്കാന്‍ ശുപാര്‍ശ. അഡിഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായിട്ട് ഹരിയെ നിയമിക്കാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.ഗവര്‍ണര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് നിയമനം ചര്‍ച്ചയാവുന്നത്.

രാജ്ഭവനില്‍ നിന്ന് നിയമന ശുപാര്‍ശ ഫയല്‍ കഴിഞ്ഞദിവസമാണ് സെക്രട്ടറിയേറ്റിലെത്തയത്. നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം ആവശ്യമാണ്.ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനെ ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നത് സമീപകാലത്ത് ആദ്യമായാണ്. 

Comments

COMMENTS

error: Content is protected !!