KOYILANDILOCAL NEWS
പന്തലായനി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റാഫ് റൂം ലൈബ്രറിക്ക് തുടക്കമായി
കൊയിലാണ്ടി :ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ തനത് പദ്ധതിയായ സ്റ്റാഫ് ലൈബ്രറിക്ക് പന്തലായനി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. ഡി ഡി ഇ ശ്രീ മനോജ് മണിയൂരിന്റെ നിർദ്ദേശപ്രകാരമാണ് അധ്യാപകർക്ക് പ്രയോജനപ്പെടുത്താവുന്ന റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിപുലമായ വായനാ അവസരം ഒരുക്കിയിരിക്കുന്നത്.
സ്കൂളിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം അക്ഷരദീപം കൊളുത്തിയും അധ്യാപകരുടെ പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ടും ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത എം കെ നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് സുപ്രിയ പി കെ, സ്റ്റാഫ് സെക്രട്ടറി ലിഗേഷ്, ലൈബ്രറി ഇൻ ചാർജ് രോഷ്ണി വിനോദ് എന്നിവർ സംസാരിച്ചു. ബീന എന്‍ എം നന്ദി പ്രകാശിപ്പിച്ചു.
Comments