അനധികൃതമായി ലോറിയിൽ കടത്തുകയായിരുന്ന 3000 ലിറ്റർ ഡീസൽ ജി എസ് ടി എൻഫോഴ്സ്മെൻ്റ് പിടികൂടി

കൊയിലാണ്ടി: അനധികൃതമായി മാഹിയിൽ നിന്നും മുക്കം ഭാഗത്തേക്ക് ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന 3000 ലിറ്റർ ഡീസൽ പിടികൂടി. KLO2, Y-46 20, നമ്പർ ടിപ്പർ ലോറിയാണ് കൊയിലാണ്ടി ജി എസ് ടി എൻഫോഴ്സ്മെൻ്റ്  സ്ക്വാഡ് പിടികൂടിയത്. വടകര തിരുവള്ളൂർ സ്വദേശികളാണെന്ന് ഡീസൽ കടത്തിനു പിന്നിലെന്ന് സംശയിക്കുന്നു.

രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി എൻഫോഴ്സ്മെൻ്റ് കമ്മീഷണർ വി പി രമേശൻ്റ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് ടിപ്പറിൽ കടത്തുകയായിരുന്ന ഡീസൽ പിടികൂടിയത്.  ടിപ്പർ ലോറിയിൽ പ്ലാറ്റ്ഫോമിൽ പ്രത്യേക തരത്തിൽ ടാങ്ക് ഉണ്ടാക്കി അതിനു മുകളിൽ മെറ്റൽ നിരത്തിയ ശേഷമാണ് ഡീസൽ കൊണ്ടു പോകുന്നത്. ഡീസൽ വിതരണം ചെയ്യുന്നതിന് പ്രത്യേകതരം മീറ്ററും വാഹനത്തിൽ ഘടിപ്പിച്ചിരുന്നു. 303760 രൂപ എസ് ഡി  ടാക്സ്, എ എസ് ടി, സെസ് അടക്കം 303760 രൂപ പിഴ ഈടാക്കിയ ശേഷം  വാഹനം  മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിന് കൈമാറിയതായി ജി എസ് ടി വകുപ്പ് അറിയിച്ചു.

പരിശോധനയ്ക്ക് എൻഫോഴ്സ്മെൻറ് ഓഫീസർ ജി വി പ്രമോദ്, ഡെപ്യൂട്ടി എൻഫോഴ്സ്മെൻ്റ് ഓഫീസർ ഇ കെ ശിവദാസൻ, അസി. എൻഫോഴ്സ്മെൻറ് ഓഫീസർ കെ പി രാജേഷ്, ഡ്രൈവർ ബിനു നേതൃത്വം നൽകി.

Comments
error: Content is protected !!