പന്തലായനി ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

കൊയിലാണ്ടി: ഓയിസ്ക കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ പന്തലായനി ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനചാരണം നടത്തി. മുനിസിപ്പൽ കൗൺസിലർ  പ്രജിഷ പരിപാടി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഓയിസ്ക പ്രസിഡന്റ്‌ കെ എം രാമദാസൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു.
ജൈവ കർഷകൻ നമ്പൂരികണ്ടി രാജഗോപാലൻ മാസ്റ്ററെയും മികച്ച വിദ്യാർത്ഥി കർഷക കൃതിക എസ് പ്രമോദ്കുമാറിനെയും ആദരിച്ചു. സുകുമാരൻ മാസ്റ്റർ പരിസ്ഥിതി സന്ദേശം നൽകി. മുഖ്യാ ഥിതി ഹെഡ്മിസ്ട്രെസ്, ഗീത ടീച്ചർ, ഗോപാല കൃഷ്ണൻ, വി ടി അബ്ദുറഹിമാൻ, മണികണ്ഠൻ, സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വിദ്യാർഥി കൾ വൃക്ഷ തൈ നട്ടു. വി പി സുകുമാരൻ ബാബുരാജ് ചിത്രാലയം ബാബു മാഷ് എന്നിവർ നേതൃത്വം നൽകി.
Comments

COMMENTS

error: Content is protected !!