CALICUTDISTRICT NEWS
പന്നിക്കോട് ‘ ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമകേന്ദ്രം നിർമിക്കുന്നു
പൊതുജന ക്ഷേമം ലക്ഷ്യമിട്ട് കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് മികച്ച സൗകര്യത്തോടെ വഴിയോര വിശ്രമകേന്ദ്രം നിർമിക്കുന്നു. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി 18 ലക്ഷം രൂപ ചെലവിലാണ് വിശ്രമകേന്ദ്രം ഒരുക്കുന്നത്. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഏപ്രിൽ രണ്ടിന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി നിർവ്വഹിക്കും. മുലയൂട്ടുന്ന സ്ത്രീകൾക്കും, ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യമാണ് ഇവിടെ ഒരുക്കുക. ശുചിമുറികൾക്കു പുറമെ കുടിവെള്ളം, പാർക്കിങ് സൗകര്യം എന്നിവയും ഏർപ്പെടുത്തും. പൊതുജങ്ങൾക്ക് ഉപകാരപ്രദമാവും വിധത്തിലുള്ള എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് വഴിയോര വിശ്രമകേന്ദ്രം ഒരുക്കുന്നതെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.
Comments