പയ്യോളിയിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക്

പ​യ്യോ​ളി: സ​മാ​ന്ത​ര സ​ർ​വി​സ് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​യ്യോ​ളി ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ-​ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലും കൈ​യാ​ങ്ക​ളി​യി​ലു​മെ​ത്തി. സം​ഭ​വ​ത്തി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ കെ.​സി. സ​തീ​ശ​ന് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച ഉ​ച്ച പ​ന്ത്ര​ണ്ടോ​ടെ പേ​രാ​മ്പ്ര റോ​ഡി​ലെ ഐ.​പി.​സി ജ​ങ്ഷ​നി​ലാ​ണ് സം​ഭ​വം. സ​മാ​ന്ത​ര സ​ർ​വി​സ് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ട്ടോ-​ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ നേ​ര​ത്തെ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

സ​മാ​ന്ത​ര സ​ർ​വി​സ് ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്, യാ​ത്ര​ക്കാ​രു​മാ​യി വ​രു​ക​യാ​യി​രു​ന്ന ഓ​ട്ടോ ടാ​ക്സി​യെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ റോ​ഡി​ൽ ത​ട​ഞ്ഞ​പ്പോ​ഴാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു. ഓ​ട്ടോ ടാ​ക്സി ത​ട​ഞ്ഞ​തോ​ടെ ഇ​രു​പ​ക്ഷ​ത്തെ​യും തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ചെ​ത്തി വാ​ക്ത​ർ​ക്ക​ത്തി​ലും തു​ട​ർ​ന്ന് കൈ​യാ​ങ്ക​ളി​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര​നെ ഓ​ട്ടോ ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ വെ​ച്ചാ​ണ് ക​യ​റ്റി​യ​തെ​ന്നാ​ണ് ടാ​ക്സി തൊ​ഴി​ലാ​ളി​യു​ടെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ​യ്യോ​ളി എ​സ്.​ഐ അ​ബ്ദു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സെ​ത്തി തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​വ​ന്ന​ത്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ സി.​ഐ.​ടി.​യു നേ​താ​വ് കെ.​ടി. പ്ര​ദീ​പ​ൻ, എ.​ഐ.​ടി.​യു.​സി നേ​താ​വ് ടി.​കെ. അ​ബ്ദു​ല്ല, ഹാ​രി​സ് എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​യ്യോ​ളി ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ പി.​വി. രാ​ജീ​വ​ൻ, ടി.​ടി. സോ​മ​ൻ, പി.​എം. ഭാ​സ്ക​ര​ൻ, പി.​പി. രാ​ഘ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Comments

COMMENTS

error: Content is protected !!