പയ്യോളിയിൽ കടകളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം

പയ്യോളിയിൽ വെള്ളിയാഴ്ച മുതൽ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 6 മണി വരെ മാത്രമായി നിയന്ത്രിക്കും. നഗരസഭ തല ആർ ആർ ടി യുടെ താണ് തീരുമാനം. ഭക്ഷണ വില്പന സ്ഥാപനങ്ങളിലെ പാർസൽ നല്കലും 9 മുതൽ 6 വരെ മാത്രമേ പാടുള്ളൂ.

ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിലും രോഗ വ്യാപനതോത് പയ്യോളിയിൽ ഉയരുന്ന സാഹചര്യത്തിലാണ് അടിയന്തിര യോഗം ചേർന്ന് തീരുമാനമെടുത്തത്. പയ്യോളി ടൗണിൽ അനാവശ്യമായി ആളുകൾ ഇറങ്ങുന്നത് നിയന്ത്രിക്കും. പോലീസും, നഗരസഭയും, സെക്ടറൽ മജിസ്ട്രേറ്റും ഉൾപ്പെടുന്ന സ്ക്വോഡ് പരിശോധന ഊർജ്ജിതപ്പെടുത്തും

. ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കും.  റെഡ് സോണിൽ ഉൾപ്പെടുന്ന 31,35,36 ഡിവിഷനുകളിൽ നിയന്ത്രണം കടുപ്പിക്കും.യോഗത്തിൽ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു.

Comments

COMMENTS

error: Content is protected !!