കുറുവങ്ങാട് സൗത്ത് യു പി സ്കൂളിൽ എം നാണു മാസ്റ്റർ സ്മാരക കെട്ടിടം മന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കുറുവങ്ങാട് സൗത്ത് യു പി സ്കൂളിൽ പുതുതായി നിർമ്മിച്ച എം നാണു മാസ്റ്റർ സ്മാരക കെട്ടിടം ഉദ്ഘാടനം  പ്രൗഢ ഗംഭീരമായ സദസ്സിൽ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ  നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ചാത്തപ്പൻ മാസ്റ്റർ നാണു മാസ്റ്ററെ അനുസ്മരിച്ചു. ചടങ്ങിൽ എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു. അധ്യാപിക പി ജയശ്രിക്ക് യാത്രയയപ്പ് നൽകി. ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ഷിജു, ജ്യോതിനളിനം, മനോജ്‌, കെ പി ഹസിഫ്, മോഹൻ കുമാർ , എം കൃഷ്ണൻ എന്നിവർ സംസാരിച്ചു. എം സുലൈഖ സ്വാഗതവും ഡി കെ ബിജു നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!