KOYILANDILOCAL NEWS
പയ്യോളി പേരാമ്പ്ര റോഡിൽ ബസിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു
പേരാമ്പ്ര റോഡിൽ കനറാ ബാങ്കിന് സമീപം ഇലക്ട്രിക് സ്കൂട്ടറിൽ ബസ്സിടിച്ചു. സ്കൂട്ടർ യാത്രികന് പരിക്കേറ്റു. തുറയൂർ ഗവ.സ്കൂൾ അധ്യാപകനാണ് പരിക്കേറ്റതെന്നറിയുന്നു. ഇന്നുച്ചയ്ക്ക് 1.15 ഓടെയാണ് അപകടമുണ്ടായത്.
പേരാമ്പ്രയിൽ നിന്നും പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീ ഗണേഷ് ബസ് പയ്യോളി അങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇലക്ട്രിക്കൽ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ബസ്സിനുള്ളിലേക്ക് കയറിക്കിടക്കുകയായിരുന്നു.
Comments