ഐ ആർ എം യു ജില്ലാ സമ്മേളനം ശനിയാഴ്ച തുടങ്ങും

നടുവണ്ണൂർ: ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ (ഐ ആർ എം യു) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് (ശനി) തുടങ്ങും. മാർച്ച് 19, 20 തിയ്യതികളിൽ നടുവണ്ണൂർ ഗ്രീൻ പരൈസോ ഹാളിലാണ് സമ്മേളനം. മാർച്ച് 19വൈകുന്നേരം നാല് മണിക്ക് എം.കെ.രാഘവൻ എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്യും.
മാർച്ച് 20 ഞായറാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുo. തുടർന്ന് നടക്കുന്ന മാധ്യമ ശില്പശാല മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ പി ചേക്കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ പി കെ ഹാരിസ്, ദീപേഷ് ബാബു, കെ പി അഷ്റഫ്, ഉമ്മർ കാരക്കാട്, ഉസ്മാൻ അഞ്ചുകുന്ന്, യു ടി. ബാബു എന്നിവർ പങ്കെടുക്കും.

Comments

COMMENTS

error: Content is protected !!