KOYILANDILOCAL NEWS

പയ്യോളി സ്കൂൾ പരിസരത്ത് അടിപ്പാത നിർമ്മിക്കണം; ആക്ഷൻ കമ്മറ്റി എം എൽ എക്ക് നിവേദനം നൽകി

തിക്കോടി: പയ്യോളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കാനത്തിൽ ജമീല എം എൽ എയുമായി ചർച്ച നടത്തി. നിവേദനവും നൽകി. വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി ഇടപെടാമെന്ന് എം എൽ എ ഉറപ്പു നൽകി.
എൻ എച്ച് അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ നിവേദനം ആക്ഷൻ കമ്മിറ്റി ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ജമീല സമദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് എം എൽ എയ്ക്ക് കൈമാറിയത്. ആക്ഷൻ കമ്മിറ്റി കൺവീനർ ബിജു കളത്തിൽ, എം കെ പ്രേമൻ, കെ പി രമേശൻ,രവീന്ദ്രൻ എടവനക്കണ്ടി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button