വയോജനങ്ങൾക്ക് കട്ടിൽ വിതരണം

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ‘വയോജനങ്ങൾക്ക് കട്ടിൽ, എന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് സതി കിഴക്കയിൽ നിർവഹിച്ചു. 60 വയോജനങ്ങൾക്കാണു കട്ടിൽ വിതരണം ചെയ്തത്. 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വയോജനക്ഷേമ പദ്ധതിയാണിത് പട്ടികജാതിക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വൈസ് പ്രസിഡന്റ് കെ.അജ്നഫ് , സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ഷീല,അതുല്യ,എ എസ് എസ്. എ പി മിനി, ജെഎസ് അനീഷ്, പഞ്ചായത്ത് അംഗങ്ങളായ കെ സുധ, സി ലതിക, ശിവദാസൻ,മമ്മദ്കോയ തുടങ്ങിയവർ സംബന്ധിച്ചു.

Comments

COMMENTS

error: Content is protected !!