പാമ്പാക്കുടയ്ക് മൂന്നാമതും മികച്ച അംഗൻവാടി പുരസ്കാരം
വനിത-ശിശു വികസന വകുപ്പിന്റെ അങ്കണവാടി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പാമ്പാക്കുട ബ്ലോക്കിനു കീഴിലെ പാമ്പാക്കുടയ്ക്ക് മൂന്നാമതും അംഗീകാരം. സംസ്ഥാനത്തെ ഏറ്റവും മികച്ച അങ്കണവാടിക്കുള്ള പുരസ്‌കാരം തുടർച്ചയായി മൂന്നാം തവണയും പാമ്പാക്കുട ബ്ലോക്ക് ഐ.സി.ഡി.എസിന് ലഭിച്ചു.
പാമ്പാക്കുട ഐ.സി.ഡി.എസിന് കീഴിൽ അങ്കണവാടിക്ക് പുറമേ മികച്ച വർക്കർക്കുള്ള പുരസ്‌കാരത്തിന് മാറിക അങ്കണവാടിയിലെ വി.എ. മിനിമോളും മികച്ച ഹെൽപ്പർക്കുള്ള പുരസ്‌കാരത്തിന് ഇലഞ്ഞി നെല്ലിക്കാനം അങ്കണവാടിയിലെ സി.ടി. ഷൈനിയും അർഹരായി..
ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നത്തിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
അങ്കണവാടി ലെവൽ മോണിറ്ററിങ് സമിതിയുടെയും വർക്കർ ഇ.എസ്. ലീല, ഹെൽപ്പർ എ.ജി. അജിത എന്നിവരുടെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നടപ്പാക്കിയ കളിസ്ഥല വികസനം, പെയിന്റിങ്, പൂന്തോട്ട നിർമാണം തുടങ്ങിയവയും അടുക്കളത്തോട്ടവും അയ്യന്താനം അങ്കണവാടിക്ക് നേട്ടമായി. സി.ഡി.പി.ഒ. എച്ച്. നാദിറ, സൂപ്പർവൈസർ എം.കെ. നിഷ, കെ.ജി. കൃഷ്ണശോഭ എന്നിവരുടെ പിൻബലത്തോടയാണ് പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയതെന്ന് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത്ത് സുരേന്ദ്രൻ പറഞ്ഞു.