വാട്സാപ്പിൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും പൂർണ്ണമായി മായ്ക്കാൻ സൌകര്യം വരുന്നു.

വാട്സാപ്പിൽ ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജില്‍ നിന്നും വീണ്ടെടുക്കാനാവില്ല. ഇതിനുവേണ്ടി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടുവരികയാണ് വാട്‌സാപ്പ്. ബാക്ക് അപ് എന്ന ഒപ്ഷൻ ടിക് ചെയ്യുക വഴി ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടും ഉയർന്നു വരുന്ന പ്രശ്നം ഇതോടെ ഇല്ലാതാവും.

വാട്‌സാപ്പ് സി.ഇ.ഒ. വില്‍ കാത്കാര്‍ട്ട് ആണ് ട്വിറ്റലൂടെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്ന് ഒരാള്‍ക്കോ വാട്‌സാപ്പിനോ കാണാന്‍ കഴിയില്ല. എന്നാൽ ബാക്ക് അപ് ചെയ്താൽ സ്‌റ്റോറേജില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ കഴിയുമായിരുന്നു. അന്വേഷണ, ഡാറ്റാ സ്വകാര്യത ചോർത്തുന്നതിന് എതിരെ ചാറ്റുകളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നുകൂടി പഴുതടയ്ക്കുകയാണ് വാട്സാപ്പ്.

ഒരു പാസ്‌വേര്‍ഡ് സംവിധാനത്തിലൂടെയാകും പുതിയ എൻക്രിപ്ഷൻ നടപ്പിലാക്കുക. നിലവില്‍ വാട്‌സാപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലോ മറ്റ് എവിടെയെങ്കിലുമോ സ്‌റ്റോര്‍ ചെയ്യാനുള്ള സംവിധാനം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണ്. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഐ ക്ലൗഡിലും ഇതിനുള്ള ഓപഷന്‍ ലഭ്യമാണ്. ഇവയും സ്ഥിരമായി കളയാം എന്നതാണ് പുതിയ സൌകര്യം.

ഇത്തരം കാര്യങ്ങളിലെ സുരക്ഷ എല്ലാ മേഖലയിലും പ്രധാനമാണ്, കാരണം സ്മാര്‍ട് ഫോണുകളും ഡിവൈസുകളും മനുഷ്യന് ഇന്ന് അത്രത്തോളം പ്രാധാന്യമുള്ളതാണെന്നാണ്. ചില രാജ്യങ്ങള്‍ ഇത്രയും സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ നല്‍കുക എന്നതാണ് കമ്പനിയെ സംബന്ധിച്ച് പ്രധാനമെന്നും വാട്സ് ആപ് സി. ഇ. ഒ പറഞ്ഞു.

പുതിയ സര്‍വീസ് നടപ്പിലാക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഭാഗമായിട്ടാണ്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പുതിയ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.

ഇന്ത്യയില്‍ 53 കോടി ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ഐ.ടി നയത്തില്‍ പറയുന്നത് അനുസരിച്ച് സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന ആവശ്യത്തിനെതിരെ വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാട്‌സാപ്പ് സന്ദേശങ്ങളുടെ ഉറവിടം വ്യക്താമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അന്ന് ആവശ്യപ്പെട്ടതെങ്കിലും ഇത് തങ്ങളുടെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പോളിസിക്ക് വിരുദ്ധമാണെന്നാണ് വാട്‌സാപ്പ് ആദ്യം പ്രതികരിച്ചത്.

Comments

COMMENTS

error: Content is protected !!