പാറന്നൂര്‍ ഉസ്താദ് ഉറൂസ് മുബാറക്ക് കൊയിലാണ്ടിയില്‍
കൊയിലാണ്ടി: സമസ്ത ട്രഷററും പ്രമുഖ ഇസ്ലാമിക പണിഡതനുമായിരുന്ന മര്‍ഹും പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്ലിയാര്‍ 10ാo ഉറൂസ് മുബാറക്ക് ഈവര്‍ഷം കൊയിലാണ്ടിയില്‍ നടക്കുകയാണ്. ഓഗസ്റ്റ് 18,19,20 തിയ്യതികളില്‍ പഴയ ബസ് സ്റ്റാൻൻ്റിന് പിന്‍വശമുള്ള ബദ്രിയ്യ അറബിക് കോളജിന് സമീപത്തെ മുഹ്‌യുദ്ദീന്‍ പള്ളി ഗ്രൗണ്ടില്‍ നടത്തുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍മാര്‍ പങ്കെടുക്കും. കൊയിലാണ്ടിയിലെ ജൂമഅത്ത് പള്ളി കമ്മിറ്റിയുടെ കീഴില്‍ നടത്തുന്ന ദര്‍സിലെ വിദ്യാര്‍ത്ഥി സംഘടനായ പാറന്നൂര്‍ ഉസ്താദ് സ്മാരക മിൻഹാജുൽ ജന്ന ദർസ് സമാജമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
സിയാറത്ത്, കൊടി ഉയര്‍ത്തല്‍ മജ്‌ലിസ്ന്നൂര്‍, മതപ്രഭാഷണം, മെഡിക്കല്‍ ക്യാമ്പ്, അനുസ്മരണ സമ്മേളനം, ദിക്‌റ് ദുആ സമ്മേളനം .മൂന്ന് ദിവസങ്ങളിലായി നടത്തും. 18ന് രാവിലെ പാറന്നൂരില്‍ നടക്കുന്ന ഖബര്‍ സിയാറത്തിന് പി പി അബ്ദുല്‍ ലത്തീഫ് ഫൈസി നേതൃത്വം നല്‍കും. ഉച്ചക്ക്1.30ന് കൊയിലാണ്ടി ഖാസി ടി. കെ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ കൊടി ഉയര്‍ത്തും. വൈകീട്ട് 7.ന് മജ്‌ലിസുന്നൂറിന് പി.പി മുഹമ്മദ് അസ് ലം ബാഖവി നേതൃത്വം നല്‍കും.
പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ വി അബ്ദുറഹിമാൻ മുസ്‌ലിയാർ ആശംസ അറിയിക്കും .അന്‍വര്‍ മുഹ് യുദ്ധീന്‍ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും. 19ന് ശനിയാഴ്ച വൈകീട്ട് 7ന് മതപ്രഭാഷണം പരിപാടി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. 20ന് ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ മെഡിക്കല്‍ ക്യാമ്പും. വൈകീട്ട് 4.30ന് നടക്കുന്ന അനുസ്മരണം സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങള്‍ ദിക്‌റ് ദുആ മജ് ലിസിന് നേതൃത്വം നല്‍കും. വാര്‍ത്തസമ്മേളനത്തില്‍ അബ്ദുല്‍ ജലീല്‍ ബാഖവി, എം എ ഹാശിം, എം മുഹമ്മദ് സലീം, അന്‍സാര്‍ കൊല്ലം, എ.അസീസ് ,അസ്ഹര്‍ ബാഖവി ആർ എം ഇല്ലിയാസ് , പി.പി അനീസ് അലി.