MAIN HEADLINES
പാലക്കാട്ട് സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര വിലക്കി

പാലക്കാട്: ജില്ലയില്‍ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര വിലക്കി ഉത്തരവിറക്കി. പോപുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് പ്രവർത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് വിദ്വേഷ സാഹചര്യം ഉടലെടുക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഏപ്രില്‍ 20ന് വൈകീട്ട് ആറുവരെ ജില്ല പരിധിയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠനാണ് ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത്.
Comments