CALICUTDISTRICT NEWS
പാലത്തിൽ അപകടം പതിയിരിക്കുന്നു
കൊയിലാണ്ടി : രാമനാട്ടുകര – വെങ്ങളം ബൈപ്പാസില്‍ പറമ്പത്ത് നിന്നും കോരപ്പുഴ പാലത്തിലെക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡിലെ പ്രവര്‍ത്തിയിലെ അപാകത മൂലം ഒട്ടുമിക്ക വാഹനങ്ങളും എടുത്തു ചാടുന്ന സ്ഥിതിയിലാണ് (പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍). ദൂരേ നിന്ന് വാഹനം ഓടിക്കുന്ന ആള്‍ക്ക് നോക്കുമ്പോള്‍ കാണാത്ത രൂപത്തിലായതു കൊണ്ട് വലിയ അപകടങ്ങള്‍ക്ക് ഇത് വഴിവെക്കുന്നു. ആംബുലന്‍സടക്കമുള്ള നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കോരപ്പുഴയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനാല്‍ മുഴുവന്‍ വാഹനങ്ങളും ഇതുവഴിയാണ്. സ്ഥിരമായി പോകുന്ന വാഹനങ്ങള്‍ക്ക് ഇത് അറിയാമെങ്കിലും അറിയാത്ത വാഹനങ്ങളാണ് ഇവിടെ പെട്ടു പോകുന്നുത.് നേരത്തെ ഇതേ സ്ഥലം ഇങ്ങനെ താഴ്ന്നത് കാരണം തുടരെ അപകടങ്ങള്‍ സംഭവിച്ചപ്പോള്‍ റിപ്പയര്‍ ചെയ്തതായിരുന്നു. എന്നാല്‍ വീണ്ടും പഴയ അവസ്ഥയിലായി മാറിയിരിക്കുകയാണ്.
Comments