എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും

എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും. മെയ് രണ്ട് മുതൽ എട്ടുവരെയാണ് കസ്റ്റഡിയിൽ വിടുന്നത്. വിശദമായ ചോദ്യം ചെയ്യലിനോടൊപ്പം തെളിവെടുപ്പും എൻഐഎ നടത്തും. കേസിലെ തീവ്രവാദ സ്വഭാവം, പ്രതിക്ക് പ്രാദേശിക സഹായവും കൂടുതൽ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുക.

എലത്തൂർ കേസിൽ കേരളാ പൊലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും തെളിവുകളും എൻഐഎയ്ക്ക് കൈമാറും. ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസമാണ് കൊച്ചി എൻഐഎ കോടതി അംഗീകരിച്ചത്. അക്രമത്തില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിരുന്നു. 

തീവ്രവാദ ബന്ധത്തിന്റെ സൂചനകൾ ലഭിച്ച സാഹചര്യത്തിൽ കേസിൽ വിശദ അന്വേഷണം വേണമെന്ന നിലപാടാണ് എൻഐഎ സ്വീകരിച്ചത്. ആക്രമണത്തിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. കൊച്ചി, ബെംഗളൂരു യൂണിറ്റിൽ നിന്നുള്ള എൻഐഎ സംഘമാണ് കണ്ണൂരിലെത്തി അന്വേഷണം നടത്തിയത്. തീ പിടുത്തമുണ്ടായ കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി1, ഡി2 ബോഗികളാണ് എൻഐഎ സംഘം പരിശോധിച്ചത്.

Comments

COMMENTS

error: Content is protected !!