CALICUTDISTRICT NEWS
പാല്‍ ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞം ആരംഭിച്ചു
ക്ഷീര വികസന വകുപ്പ് നവംബര്‍ ഒന്ന് മുതല്‍ 2020 ജനുവരി 31 വരെ നടത്തുന്ന പാല്‍ ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. പാലിന്റെ ഭൗതിക-രാസ അണുഗുണനിലവാരം മെച്ചപ്പെടുത്തുക, ക്ഷീര കര്‍ഷകര്‍ക്ക് കുടുതല്‍ മെച്ചപ്പെട്ട വില ലഭ്യമാക്കുക, ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുളള പാല്‍ ലഭ്യമാക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യങ്ങള്‍. ജില്ലയിലെ 254 ക്ഷീര സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കുളള പരിശീലനം, ക്ഷീര വികസന വകുപ്പും മില്‍മ പ്രൊക്യൂര്‍മെന്റ് ആന്റ് ഇന്‍പൂട്ടും (പിആന്റ്‌ഐ) ചേര്‍ന്ന് ലാബ് പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റുമാര്‍ക്കുളള പരിശീലനം എന്നിവയും ഇതോടൊപ്പം നടക്കും.
Comments