പാൻ ഇന്ത്യ കബഡി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും, ദേശീയ തലത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയ ശിൽക്കാബാലനെ ഏ കെ ജി സ്പോർട്സ് സെൻ്റെർ അനുമോദിച്ചു

കൊയിലാണ്ടി: പാൻ ഇന്ത്യ കബഡി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും, ദേശീയ തലത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയ ശിൽക്കാബാലനെ ഏ കെ ജി സ്പോർട്സ് സെൻ്റെർ അനുമോദിച്ചു.എ കെ ജി സെൻ്ററിൻ്റെ ആദ്യകാല പ്രവർത്തകൻ പന്തലായനി ചെരിയാല മീത്തൽ ബാലൻ്റെയും ഗീതയുടെയും മകളും കൊരയങ്ങാട് തെരുവിലെ തിരുമുമ്പിൽ അമിത്തിൻ്റെ ഭാര്യയുമാണ് ശിൽക്കാ ബാലൻ. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് മെമ്മോൻ്റൊ സമ്മാനിച്ചു. യു കെ ചന്ദ്രൻ , സി കെ മനോജ്, ടി വി ദാമോദരൻ, പി കെ ഭരതൻ, എൻ കെ രവീന്ദ്രൻ,ജോഷി, എസ് തേജ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!