CALICUTDISTRICT NEWS
പാർക്കിംഗ് ഭീഷണിയാവുന്നു
കൊയിലാണ്ടി :ദേശീയപാതയില്‍ തിരുവങ്ങൂര്‍ വെറ്റിലപ്പാറ മുതല്‍ സി എം ഹോട്ടല്‍ ഭാഗത്തുനിന്നും തുടങ്ങി സൈക്ക ഹോട്ടല്‍ വരെ റോഡിനിരുവശവും വലിയ ചരക്ക് വാഹനങ്ങള്‍ അപകടമാംവിധം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാനാവാത്ത വിധം പാര്‍ക്ക് ചെയ്യുന്നത് പതിവായിരിക്കുകയാണ്. ചുറ്റുപാടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മതപഠനശാലയിലേക്കും പോകുന്ന കുട്ടികളുടെ ജീവന്‍ അപകടകരമാവും വിധമാണ് പാര്‍ക്കിങ്. പൊതുവേ അപകടകരമായ രണ്ടു വളവുകള്‍ ഉള്‍ക്കൊള്ളുന്ന ഈ പ്രദേശം ഈ രീതിയില്‍ ഉള്ള പാര്‍ക്കിങ് കൂടിയാകുമ്പോള്‍ ഭീതികരമായ അവസ്ഥയിലേയ്ക്കാണ് പോകുന്നത്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കും ഭീഷണിയാകുന്ന ഈ പാര്‍ക്കിങിന് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments