KOYILANDILOCAL NEWS
പിഞ്ചു കുഞ്ഞിനായി കാരുണ്യ യാത്ര നടത്തി
കൊയിലാണ്ടി താമരശ്ശേരി റൂട്ടില്‍ കണ്ടക്ടര്‍ ജോലി ചെയ്തുവരുന്ന ഉള്ളിയേരി സ്വദേശി ലതീഷ് – അനിഷ ദമ്പതിമാരുടെ ആറ് മാസം പ്രായമായ ആഷ്‌ലിനാദിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഏതാനും ദിവസത്തിനുള്ളില്‍ ഏറണാകുളം അമൃത ഹോസ്പിറ്റലില്‍ വെച്ചു നടക്കുകയാണ്. 25 ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയയുടെ ധനസമാഹരണത്തിന്റെ ഭാഗമായി കൊയിലാണ്ടി-താമശ്ശേരി, കൊയിലാണ്ടി. -നരിക്കുനി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുട മകളൂം, തൊഴിലാളികളും ചേര്‍ന്ന് കാരുണ്യയാത്ര നടത്തി. കാരുണ്യ യാത്ര കൊയിലാണ്ടിബസ്റ്റാന്റില്‍ ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടി.സി.വിനീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. എം.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ജോയിന്റ് ആര്‍.ടി.ഒ. പി രാജേഷ്, പി.സുനില്‍കുമാര്‍, കെ.കെ. മനോജ്, ടി.കെ.ദാസന്‍ പി കെ എം മമ്മതുകോയ എന്നിവര്‍ സംസാരിച്ചു.
Comments