SPECIALUncategorized
പിഷാരികാവിലെ കോമരങ്ങൾ (ഫോട്ടോ ഫീച്ചർ )
പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട ഉത്സവത്തോടനുബന്ധിച്ച് ഉറഞ്ഞാടുന്ന കോമരങ്ങൾ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റും. വടക്കൻ കേരളത്തിലെ കാവുകളിലും ക്ഷേത്രങ്ങളിലും കണ്ടു വരുന്ന അനുഷ്ഠാന പ്രധാനമായ കർമ്മിയാണ് കോമരങ്ങൾ അഥവാ വെളിച്ചപ്പാടുകൾ. പട്ടോ വെള്ളയോ ചുറ്റി അരമണി കെട്ടി കാൽ ചിലമ്പണിഞ്ഞ് പള്ളിവാളുകളുമായി ഉറഞ്ഞു തുള്ളുന്നവരെയാണ് പൊതുവേ കോമരങ്ങൾ എന്ന് വിളിക്കുന്നത്. കൊടുങ്ങല്ലൂർ ഭഗതിക്കാവിന് പുറത്ത്, വടക്കേ മലബാറിൽ ഏറ്റവുമധികം കോമരങ്ങളുടെ സാന്നിദ്ധ്യമുള്ളയിടമാണ് പിഷാരികാവ്. ഇവിടെ രണ്ട് തരത്തിലുള്ള കോമരങ്ങളുണ്ട്.
ക്ഷേത്രത്തിന്റെ അംഗീകാരമുള്ള കോമരങ്ങളുടെ വേഷം അരയിൽ വെള്ളയുടുത്ത് തോർത്ത് ചുറ്റി കഴുത്തിൽ അലസിയും തെച്ചിയും കെട്ടിയ മാലയിട്ട നിലയിലായിരിക്കും. ഇവർ സാധാരണയായി, ശീവേലി സമയത്തും എഴുന്നള്ളത്തുകളുടെ മുമ്പിലും മേളപ്പെരുക്കത്തിന്റെ താളത്തിനനുസരിച്ച് ഉറഞ്ഞുതുള്ളി കൊണ്ടിരിക്കും. ഇവർക്ക് പൊതുവായി പള്ളിവാളുകൾ ഉണ്ടാവില്ല. ആനപ്പുറത്തെ നാന്തകത്തിൽ തന്നെ ദൃഷ്ടി ഉറപ്പിച്ച് നാന്തകത്തിന് അഭിമുഖമായി അലറിയും അട്ടഹസിച്ചും തുള്ളി കൊണ്ടിരിക്കും. കോമത്ത് പോക്ക് ദിവസം മാത്രം ഇവരിലെ മൂത്തയാൾക്ക് പള്ളിവാളുണ്ടാകും. തുടർച്ചയായി മൂന്ന് വർഷം ഉറഞ്ഞാടി കോമരമായെത്തുന്നവരെയാണ് ക്ഷേത്രാചാരപരമായി ഔദ്യോഗിക കോമരമായി അംഗീകരിക്കുക. അംഗീകാരമുള്ള കോമരങ്ങൾക്ക് ക്ഷേത്രത്തിൽ അവകാശങ്ങളുണ്ട്. ഉത്സവ ദിവസങ്ങളിൽ അവർക്ക് പ്രസാദവും അരിയും നാളികേരവും എണ്ണയുമൊക്കെ നൽകും. കഴിഞ്ഞ പത്ത് വർഷത്തിലധികമായി പുതിയ കോമരങ്ങളൊന്നും ക്ഷേത്രത്തിലുണ്ടാവുന്നില്ല. പഴയ തലമുറയിൽപ്പെട്ട പത്തോളം പേരാണ് ക്ഷേത്രത്തിലെ ഔദ്യോഗിക കോമരങ്ങൾ. വിവിധ ജാതിക്കാരുടേയും ദേശക്കാരുടേയും ആചാര വരവുകളിലും ആഘോഷ വരവുകളിലുമായി ധാരാളം കോമരങ്ങൾ ക്ഷേത്രസന്നിധിയിലെത്തിച്ചേരും. വെള്ളയുടുത്ത് ചെമ്പട്ട് അരയിലും കഴുത്തിലും ചുറ്റി, അരമണിയും പള്ളിവാളുമൊക്കെയണിഞ്ഞാണ് ഇവർ വരവുകളോടൊപ്പം ക്ഷേത്രത്തിലെത്തുക. ചെണ്ടമേളം മുറുക്കുന്നതോടൊപ്പം ഉറഞ്ഞാടി തല വെട്ടിപ്പൊളിച്ച് ചോരയൊലിപ്പിച്ചാണ് ഇവരെ ക്ഷേത്ര സന്നിധിയിൽ കാണാൻ കഴിയുക. ഭഗവതിക്ക് ഇളനീർ കാവുകളും കാഴ്ചദ്രവ്യങ്ങളും സമർപ്പിച്ച് ഉറഞ്ഞു തുള്ളി ഇവർ തൊഴുതു മടങ്ങും.
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
ചിത്രങ്ങൾ: ഗിരീഷ് ജോണി
കൊയിലാണ്ടിയിൽ ഫോട്ടോഗ്രാഫി എത്തിച്ച എംപീസ് കുടുംബത്തിലെ ഇളം തലമുറക്കാരനാണ് ഗിരീഷ് ജോണി. 1995 മുതൽ തുടർച്ചായി പിഷാരികാവിലെ ക്ഷേത്രാചാരങ്ങളും ഉത്സവക്കാഴ്ച്ചകളും ജോണി തൻ്റെ ക്യാമറയിൽ പകർത്തുന്നു. ‘പിഷാരികാവിലെ കോമരങ്ങൾ’ക്ക് പിന്നാലെ മറ്റ് ഉത്സവ കാഴ്ചകളും തുടർ ദിവസങ്ങളിൽ കാണാം
ജോണി എംപീസ് (ഗിരീഷ് ജോണി)
കലിക്കറ്റ് പോസ്റ്റ്
കൾചറൽ ഡെസ്ക്
കൾചറൽ ഡെസ്ക്
Comments