വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

കൊളത്തറ ആത്മവിദ്യാ സംഘം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം വിദ്യാരംഗം മുൻ ജില്ല കൺവീനർ  പി രമാദേവി. ടീച്ചർ നിർവ്വഹിച്ചു. വായനയുടേയും എഴുത്തിന്റെയും ലോകം കുട്ടികളെ ഭാവനയുടെ പുതിയ തലത്തിലേക്കെത്തിക്കുമെന്നും അത് കുട്ടികളെ നല്ല മനുഷ്യരാക്കാൻ സഹായിക്കുമെന്നും രമാവേദി പറഞ്ഞു.

ഹെഡ്മാസ്റ്റർ എൻ വി മുരളിധരൻ അധ്യക്ഷനായിരുന്നു. സ്കൂൾ ലൈബ്രേറിയൻ അഷറഫ് കെ പി, എൽ പി വിഭാഗം എസ് ആർ ജി കൺവീനർ എന്നിവർ ആശംസകൾ നേർന്നു. നാല് എ ക്ലാസിലെ ഫാത്തിമ ലിയ കവിത അവതരിപ്പിച്ചു. വിദ്യാരംഗം കൺവീനർ സുനിൽ എൻ പി സ്വാഗതവും എസ് ആർ ജി കൺവീനർ മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!