KOYILANDILOCAL NEWS

പിഷാരികാവ് കളിയാട്ട മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ ഞായറാഴ്ചയും ഭക്തിസാന്ദ്രം

കൊയിലാണ്ടി: പ്രസിദ്ധമായ പിഷാരികാവ് കളിയാട്ട മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ ഞായറാഴ്ചയും ഭക്തിസാന്ദ്രമായി. രാവിലെയും വൈകീട്ടും നടന്ന കാഴ്ചശീവേലി ദർശിക്കാൻ ആയിരങ്ങളാണ്  ക്ഷേത്രത്തിലെത്തിയത്.

രാവിലെ നടന്ന കാഴ്ചശീവേലിക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ മേള പ്രമാണിയായപ്പോൾ വൈകീട്ട് നടന്ന കാഴ്ചശിവേലിക്ക് മണ്ണാർക്കാട് ഹരിയാണ് മേളം തീർത്തത്.

രാത്രി നടന്ന കലാപരിപാടികളും ഏറെ ഹൃദ്യമായി. കൊരയങ്ങാട് കലാക്ഷേത്രം, പിഷാരികാവ് കലാക്ഷേത്രം എന്നിവർ അവതരിപ്പിച്ച വിവിധ പരിപാടികൾ കാണികളെ ഏറെ ആകർഷിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button