പ്രതിഭകൾക്ക് ആദരം

പേരാമ്പ്ര: ചാലിക്കര അംഹാസ് സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എൽ എസ് എസ് ജേതാക്കളെയും വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ വിഗ്നേഷ് എസ് വി എന്ന വിദ്യാർത്ഥിയെയും അനുമോദിച്ചു. അനുമോദന യോഗം നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട്, ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. അംഹാസ് പ്രസിഡന്റ് എം കുഞ്ഞിരാമുണ്ണി അധ്യക്ഷനായിരുന്നു. പ്രൊഫ ടി നാരായണൻ, പി എം പ്രകാശൻ , കെ പി ആലിക്കുട്ടി, അഹമ്മദ് ഐമൻ എന്നിവർ സംസാരിച്ചു. അംഹാസ് ജനറൽ സെക്രട്ടറി കെ എം സുബൈർ സ്വാഗതവും ട്രഷറർ കെ സി അഷ്റഫ് നന്ദിയും പറഞ്ഞു .

Comments

COMMENTS

error: Content is protected !!