KOYILANDILOCAL NEWS
പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്തജന സംഗമവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു
പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്തജന സംഗമവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിന്റെ വികസന കാര്യത്തിൽ കേരള ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ചുള്ള മുൻഗണനാ ക്രമം പാലിക്കണമെന്നും മരാമത്ത് പ്രവർത്തികളിലും ദേവസ്വം സ്കൂളിലെ ടീച്ചർ നിയമനങ്ങളിലും നടന്നിട്ടുള്ള ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അവശ്യപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുന്ന നിവേദനം ചർച്ച ചെയ്യുന്നതിനുമായാണ് ഒപ്പുശേഖരണം നടത്തിയത്.
ജീർണ്ണാവസ്ഥയിലായ നാലമ്പലം പുതുക്കി പണിയുക, ക്ഷേത്രം ചുറ്റ് കല്ല് പതിച്ച് സംരക്ഷിക്കുക, ആനക്കുളം, വടയന കുളം സംരക്ഷിക്കുക, പുതുതായി പണികഴിപ്പിച്ച പത്തായപ്പുരയും ഗസ്റ്റ് ഹൗസ് കെട്ടിടങ്ങളിലെ നിർമ്മാണത്തിൽ ഉണ്ടായിട്ടുള്ള അപാകതകൾ പരിഹരിക്കുക, ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകൾ സഞ്ചാരയോഗ്യമാക്കുക, എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
സമിതി രക്ഷാധികാരി ഇ എസ് രാജൻ ഉദ്ഘാടനം ചെയ്തു. വി വി ബാലൻ അദ്ധ്യക്ഷം വഹിച്ചു. അഡ്വ. ടി കെ രാധാകൃഷ്ണൻ, വി വി സു ധാകരൻ, എൻ വി വത്സൻ , ശശി എസ് നായർ, ശശിധരൻ കോമത്ത് , കെ പി ബാബു, പി വേണു, എൻ എം വിജയൻ, വി കെ ദാമോദരൻ, പ്രേമൻ നന്മന, സുധീഷ് കോവിലേരി, അനുപ് വി കെ എന്നിവർ സംസാരിച്ചു.
Comments