സംസ്ഥാന വിജിലന്‍സിലേക്കുള്ള പോലീസിന്റെ പ്രവേശനത്തിന് ഇനിമുതല്‍ യോഗ്യത പരീക്ഷ എഴുതണം

സംസ്ഥാന വിജിലന്‍സിലേക്കുള്ള പോലീസിന്റെ പ്രവേശനത്തിന് പുതിയ പരിഷ്‌കാരം. പോലീസിന്റെ പ്രവേശനത്തിന് ഇനിമുതല്‍ യോഗ്യത പരീക്ഷ എഴുതണം. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം കൊണ്ടുവന്ന  പുതിയ പരിഷ്കാരത്തിന്റെ  യോഗ്യതാ പരീക്ഷ ഏപ്രില്‍ ഒന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനും സ്വാധീനം വഴിയുള്ള നിയമനം മറികടക്കുന്നതിനുമാണ് പരീക്ഷയിലൂടെ വകുപ്പ് ലക്ഷ്യംവെക്കുന്നത്. 

പോലീസില്‍ നിന്ന് വിജിലന്‍സിലേക്ക് പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ പരീക്ഷ എഴുതുന്നതിനായി അപേക്ഷ നല്‍കണം. പരീക്ഷയുമായി ബന്ധപ്പെട്ട സിലബസ് നിശ്ചയിച്ചിട്ടുണ്ട്. പൊതു അവബോധം, സി.ആര്‍.പി.സി, ഐ.പി.സി., വിജിലന്‍സ് നിയമം എന്നിവ അടങ്ങുന്നതാണ് സിലബസ്. ഒബ്ജക്ടീവ് ചോദ്യങ്ങളടങ്ങുന്ന പരീക്ഷയുടെ സമയക്രമം 120 മിനിറ്റാണ്.

Comments

COMMENTS

error: Content is protected !!